ഇത് ജനാധിപത്യത്തിന്റെ പരാജയം; ബിജെപി ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നു - രാഹുൽ

ബംഗളൂരു, വ്യാഴം, 17 മെയ് 2018 (10:11 IST)

അനുബന്ധ വാര്‍ത്തകള്‍

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി  കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ബിജെപി വിജയം ആഘോഷിക്കുമ്പോൾ ജനാധിപത്യത്തിന്റെ പരാജയത്തിൽ ഇന്ത്യയൊട്ടാകെ ദുഃഖിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തിയത് ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും ട്വിറ്റിറിലൂടെ അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവർ പരിഹസിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെയാണ് ബിഎസ് യെദ്യൂരപ്പ കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്.

രാജ്ഭവനിൽ ഒമ്പതു മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ വാജുഭായ് വാല യെദ്യൂരപ്പയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിപിഎമ്മിനെ താറടിക്കാനിറങ്ങി കുടുങ്ങി; ‘സ്‌പെല്ലിംഗ്‘ തെറ്റിയതോടെ അര്‍ഥം മാറി - കുമ്മനത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍

ബിജെപി നേതാക്കളുടെ പ്രസ്‌താവനകള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത് പതിവാണ്. ഇവര്‍ ചാനല്‍ ...

news

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം, തെളിവുകള്‍ നശിപ്പിച്ചു; ആരോപണവുമായി മുന്‍ എസ്‌പി

ശ്രീദേവിയുടേത് അപകടമരണമാണെന്ന് പറയാന്‍ കഴിയില്ല. ശ്രീദേവി ബാത്ത് ടബില്‍ വീണ് മുങ്ങി ...

news

‘മോഷണം വീട്ടുകാര്‍ പിടികൂടി, ഭര്‍ത്താവ് ശാസിച്ചതോടെ മക്കളെ കൊല്ലാന്‍ തീരുമാനിച്ചു’; മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി

ബക്കറ്റിലെ വെള്ളത്തിൽ മകളെ മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് ബന്ധുവീട്ടിൽ നിന്നും ...

Widgets Magazine