കർണാടകയിൽ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു - ആഘോഷങ്ങള്‍ ഒഴിവാക്കി ബിജെപി

ബംഗ്ലൂരു, വ്യാഴം, 17 മെയ് 2018 (09:20 IST)

   karnataka , election , yeddyurappa , chief minister , കർണാടക , ബിജെപി , വാജുഭായ് വാല , യെദ്യൂരപ്പ
അനുബന്ധ വാര്‍ത്തകള്‍

മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബിഎസ് കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവനിൽ ഒമ്പതു മണിക്ക് നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ യെദ്യൂരപ്പയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

യെദിയൂരപ്പ മാത്രമാണ് ഇന്ന് അധികാരമേറ്റത്. 104 എംഎൽഎമാരുടെ പിന്തുണയോടെ മാത്രമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായ യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർഉൾപ്പെടെയുള്ള പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍. മുമ്പ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ ആഘോഷ പ്രകടനങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.

15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ യെദിയൂരപ്പയോട് നിർദ്ദേശിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍

ഡല്‍ഹിയില്‍ ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്‌റ്റില്‍. ...

news

സ്‌റ്റേയില്ല, യെദ്യൂരപ്പ ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും; സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി - തുടര്‍വാദങ്ങള്‍ നാളെ

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ആദ്യ ജയം ബിജെപിക്ക്. ...

news

എന്താണ് ഈ 'കുതിരക്കച്ചവടം'? അതിന് കുതിരയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

കര്‍ണാടകരാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന പേരാണ് ...

Widgets Magazine