കശ്മീരിൽ സൈന്യവും പൊലീസും രണ്ട് തട്ടിൽ; പൊലീസ് എഫ്ഐആറിനെ നേരിടാന്‍ സൈന്യവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു

ശ്രീ​ന​ഗ​ർ, ബുധന്‍, 31 ജനുവരി 2018 (20:16 IST)

 kashmir , Army files , jammu , police , FIR , എഫ്‌ഐആര്‍ , പൊലീസ് , ക​ര​സേ​ന , കശ്‌മീര്‍ , പൊലീസ്

ജമ്മുകശ്മീരില്‍ മൂ​ന്നു സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈന്യത്തിനെതിരെ പൊലീസ് എടുത്ത എഫ്‌ഐആറിനെ പ്രതിരോധിക്കാന്‍ സൈന്യം എതിർ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു.

ക​ര​സേ​ന​യു​ടെ ഗ​ഡ്വാ​ൾ യൂ​ണി​റ്റ് മേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ​ കശ്‌മീര്‍ പൊലീസ് ഞാ​യ​റാ​ഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് മറികടക്കാനാണ് സൈന്യം പുതിയ നീക്കം നടത്തിയത്.

സൈ​നി​ക​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച് സൈ​നി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്നും സ​ർ​ക്കാ​ർ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചെ​ന്നും സൈന്യത്തിന്റെ എ​ഫ്ഐ​ആ​റില്‍ ചൂണ്ടിക്കാട്ടുന്നു. ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ രൂ​ക്ഷ​മാ​യ ക​ല്ലേ​റു പ്ര​തി​രോ​ധി​ക്കാ​നാ​ണു വെ​ടി​വ​ച്ചതെന്നും സൈ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്നു.

അതേസമയം, ആരാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആരാണ് കല്ലെറിഞ്ഞതെന്ന് പൊലീസാണ് കണ്ടെത്തേണ്ടതെന്നാണ് സൈന്യത്തിന്റെ നിലപാട്.

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പിലാണ് കഴിഞ്ഞയാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈല്‍ ജാവിദ് ലോണ്‍ എന്നിവരാണ് മരിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് സൈനിക ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സൈനികോദ്യോഗസ്ഥനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കശ്മീര്‍ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണു ത​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി നി​യ​മ​സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ...

news

സര്‍ക്കാരിന് തിരിച്ചടി; സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ...

news

പത്മാവദിന്റെ പാതയിലൂടെ ‘ആമി’യും; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ...

news

21 വർഷമായി ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നു! - മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന് കത്ത്

കഴിഞ്ഞ 21 വർഷങ്ങൾ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം അനുഭവിച്ചുകൊണ്ടിരിക്കുന്ന വീട്ടമ്മയുടെ ...

Widgets Magazine