അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണവുമായി സൈന്യം; ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ലോകരാജ്യങ്ങള്‍

ശ്രീനഗര്‍, വ്യാഴം, 4 ജനുവരി 2018 (14:50 IST)

Widgets Magazine

അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളും ഭീകരവാദികളുടെ താവളങ്ങളും ബിഎസ്എഫ് ജവാന്മാര്‍ ആക്രമിച്ചു. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായും മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നുമാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
 
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുത്തുവിടാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളുമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കഴിഞ്ഞദിവസം അര്‍ധരാത്രി മുതലാണ് ആക്രമണം തുടങ്ങുയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെ തുടര്‍ച്ചയായി പാക്ക് സൈനികര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു. 
 
ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ പാക്ക് താവളങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ലോക രാഷ്ട്രങ്ങളെയും ഈ അപ്രതീക്ഷിത തിരിച്ചടി അമ്പരപ്പിച്ചിട്ടുണ്ട്. പലിശ സഹിതം പാക്ക് സൈനികര്‍ക്ക് നേരെ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന് സേനാ മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചോക്ലേറ്റ് നിറത്തിലുള്ള പുതിയ പത്തു രൂപ നോട്ട് വരുന്നു !

പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു. ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍. നോട്ടില്‍ ...

news

ആരാധകരോട് എന്തു പറയണമെന്നത് മമ്മൂട്ടിയുടെ തീരുമാനമാണ്: പാർവതി

മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തേയും അതിലെ നായക കഥാപാത്രത്തേയും രൂക്ഷമായി വിമർശിച്ച ...

news

എന്റെയോ നിങ്ങളുടെയോ കാശ് മേടിച്ചു നടത്തുന്ന സംഘടനയല്ല ഡബ്ല്യൂസിസി; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുറന്നു കാണിച്ച നടി ...

news

ലിഫ്റ്റിനുള്ളില്‍ യുവതിയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍; സംഭവം കൊച്ചിയില്‍

ലിഫ്റ്റില്‍ വെച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ ...

Widgets Magazine