Last Modified ചൊവ്വ, 28 ജൂലൈ 2015 (19:10 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങുകളില്‍ സംസ്കാരം രാമേശ്വരത്ത്
വ്യാഴാഴ്ച നടക്കും. മൃതദേഹം ബുധനാഴ്ച രാവിലെ രാമേശ്വരത്ത് എത്തിക്കും. മൃതദേഹം നാളെ വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. ഇപ്പോള്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്ശനത്തിനുവച്ചിരിക്കുകയാണ്.
കലാമിന്റെ മൃതദേഹം ഉച്ചയോടെ ഡൽഹിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡി മൃതദേഹം ഏറ്റുവാങ്ങി.
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് സൈനികരുടെ അകമ്പടിയോടെ മൃതദേഹം റോഡു മാർഗം രാജാജി മാർഗിലെ പത്താം നമ്പർ വസതിയിലെത്തിച്ചു. കലാമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾ റോഡിനു സമീപം അണിനിരന്നു.
തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം നടക്കുന്നതിനിടെ അദ്ദേഹം
കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.