ഗുജറാത്തില്‍ വോട്ടു ചെയ്യുന്നത് നിര്‍ബന്ധമാക്കി

അഹമ്മദാബാദ്| Last Modified ചൊവ്വ, 28 ജൂലൈ 2015 (18:42 IST)
ഗുജറാത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്
നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നോട്ടീസ്‌ പുറത്തിറക്കി. എന്നാല്‍ ഇതിനോടകം, നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘനകളും രംഗത്തെത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസ്‌ പറയുന്നു. എന്നാല്‍ എന്താണ് ശിക്ഷയെന്ന് വ്യക്തമാക്കിയിട്ടില്ല. ശിക്ഷയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
വോട്ടിംഗ് നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :