ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ

ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ

  election , meghalaya , tripura , nagaland , മേഘാലയ, നാഗാലാൻഡ്, ത്രിപുര , തെരഞ്ഞെടുപ്പ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 18 ജനുവരി 2018 (13:55 IST)
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.


ത്രിപുരയിൽ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലൻഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്. മാർച്ച് മൂന്നിനാണ് വോട്ടെണ്ണൽ. മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എകെ ജ്യോതി വ്യക്തമാക്കി.

പൂർണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. 60 അംഗങ്ങൾ വീതമുള്ള മേഘാലയ, നാഗാലാൻഡ്, ത്രിപുര സർക്കാരുകളുടെ കാലാവധി യഥാക്രമം മാർച്ച് ആറ്, 13, 14 തീയതികളിലാണ് അവസാനിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :