ഗോവധം: വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (16:25 IST)
വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് എതിരെ അമിത് ഷായുടെ താക്കീത്. നേതാക്കളെ വിളിച്ചു വരുത്തിയാണ് അമിത് ഷാ മുന്നറിയിപ്പ് നല്കിയത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ അടക്കമുള്ള നേതാക്കളെ വിളിച്ചു വരുത്തിയായിരുന്നു താക്കീത് നല്കിയത്.

നേതാക്കളുടെ പരാമര്‍ശം വിവാദമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്‌ടി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹേഷ് ശര്‍മയെ കൂടാതെ
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംഗീത് സോം എം എല്‍ എ, സാക്ഷി മഹാരാജ് എം പി എന്നിവരെയും അമിത് ഷാ വിളിച്ചു വരുത്തി താക്കീത് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ നേതാക്കളെ വിളിച്ച് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :