കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഗോവധം നിരോധിക്കണമെന്ന് കേന്ദ്ര സഹമന്ത്രി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (14:53 IST)
സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കാന്‍ മുന്‍കൈയെടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന ദിഗ്വിജയ്സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ
കേന്ദ്ര സഹമന്ത്രി.കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഗോവധം നിരോധിക്കണമെന്ന് കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞു.ഇക്കാര്യം ആവശ്യപ്പെട്ട് ദിഗ്വിജയ്സിംഗിന് കത്തയക്കുമെന്നും സഞ്ജീവ് ബല്യാന്‍ അറിയിച്ചു.

ഇതുകൂടാതെ കയറ്റുമതിയുടെ മറവില്‍ അനധികൃത ഗോവധം വ്യാപിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനായി ഭക്ഷ്യ കയറ്റുമതി വികസന അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ബല്യാന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. മുസഫര്‍നഗര്‍ കലാപത്തിലുള്‍പ്പടെ ആരോപണം നേരിടുന്ന ബി.ജെ.പി നേതാവാണ് ബല്യാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :