ന്യൂഡല്‍ഹി|
Sajith|
Last Updated:
വ്യാഴം, 4 ഫെബ്രുവരി 2016 (16:35 IST)
ഡല്‍ഹി ചാണക്യപുരിയിലെ ബ്രിട്ടീഷ് സ്‌കൂളില്‍ വെടിവയ്പ്പു നടക്കുമെന്ന് ഭീഷണി. തുടര്‍ന്ന് ഒരു മണിക്കൂറോളം സ്‌കൂള്‍ അടച്ചിട്ടു. വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ചാണക്യപുരി.
തന്റെ കൈവശം
എകെ 47 റൈഫിള്‍ ഉണ്ടെന്നും താന്‍ എല്ലാവരേയും കൊല്ലുമെന്നുമായിരുന്നു സ്കൂളിലേക്ക് വന്ന ഫോണ്‍ സന്ദേശം. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നുംതന്നെ കണ്ടെത്താനായില്ല.
ഫോണ്‍കോള്‍ വന്ന നമ്പര്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.