ഡല്‍ഹിയില്‍ വന്‍ ആയുധവേട്ട; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Sajith| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (14:34 IST)
ഡല്‍ഹിയില്‍ വന്‍ ആയുധവേട്ട. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഒരു കാറില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്‌. ഈ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റിലായി.

കാറില്‍നിന്ന്‌ അന്‍പതോളം റിവോള്‍വറുകളാണ്‌ പിടിച്ചെടുത്തത്‌. കൂടാതെ നൂറ്‌ റൗണ്ട്‌ തിരകളും പൊലീസ് പിടിച്ചെടുത്തു. ആയുധങ്ങള്‍ എത്തിയത്
ജാര്‍ഖണ്ഡില്‍നിന്നാണെന്നാണ് പ്രാഥമിക നിഗമനം‌. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന്‌ പൊലീസ്‌ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :