എയര്‍ഇന്ത്യ നന്നാക്കാന്‍ സര്‍ക്കാര്‍; വിമാനം വൈകിയാല്‍ ജീവനക്കാരുടെ ശമ്പളം ' സ്വാഹ '

 എയര്‍ഇന്ത്യ , സര്‍ക്കാര്‍ , വ്യോമയാന സെക്രട്ടറി , വി സോമസുന്ദരന്‍
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (15:56 IST)
എയര്‍ഇന്ത്യയെ കുറിച്ചുള്ള പരാതികള്‍ക്ക് അന്നും ഇന്നും യാതൊരു കുറവുമില്ല. വിമാനം റദ്ദാക്കി, സമയം തെറ്റി സര്‍വീസുകള്‍ നടത്തുന്നു, ജീവനക്കാരില്ല എന്ന പരാതികള്‍ കാരണം എയര്‍ഇന്ത്യ കുറെ നാളുകളായി എയറില്‍ തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് എയര്‍ഇന്ത്യയെ നേര്‍വഴി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ വിമാനങ്ങള്‍ വൈകുകയോ സമയ ബന്ധിതമായി സര്‍വീസ് പൂര്‍ത്തിയാക്കാതിരിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. നിയമം പ്രാബല്യത്തില്‍ വന്നതോടെ പൈലറ്റുമാര്‍, കാബിന്‍ ജീവനക്കാര്‍, എഞ്ചിനീയറിംഗ്
ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം നിയം ബാധകമാണ്. വ്യോമയാന സെക്രട്ടറി വി സോമസുന്ദരനാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

എയര്‍ഇന്ത്യയെ കുറിച്ചുള്ള പരാതികള്‍ യാത്രക്കാരില്‍ നിന്ന് വ്യാപകമായി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി നിയമം ഇറക്കിയത്. അതേസമയം നിയമത്തിനെതിരെ ജീവനക്കാര്‍ രംഗത്ത് വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :