ദേശീയഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം| Joys Joy| Last Modified ബുധന്‍, 28 ജനുവരി 2015 (12:17 IST)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന കേരളത്തിന്റെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടുന്ന കേരളത്തിന്റെ എല്ലാ താരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്കും.

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അഡീഷണല്‍ ചിഫ് സെക്രട്ടറി ആയിരുന്ന ജിജി തോംസണ്‍ സെക്രട്ടറിയായി എത്തുന്നത്.

അതേസമയം, സംസ്ഥാനത്തെ പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

(ചിത്രത്തിനു കടപ്പാട് - കേരള 2015 വെബ്സൈറ്റ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :