കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചു

മുംബൈ| Joys Joy| Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (11:10 IST)
ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്നായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. ഓഹരി വിപണികള്‍ വഴിയാണ് ഓഹരികള്‍ വിറ്റഴിച്ചത്. ഇതു വഴി കേന്ദ്ര ഖജനാവില്‍ 22,300 കോടി രൂപയോളം എത്തുമെന്നാണ് കരുതുന്നത്.

ധനകാര്യസ്ഥാപനങ്ങള്‍ ഓഹരി വില്പനയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ചെറുകിട നിക്ഷേപകരില്‍ നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നാണ് സൂചനകള്‍ ‍. 63.16 കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്പനക്ക് വെച്ചത്. 66.20 കോടി ഓഹരികള്‍ക്കാണ് ആവശ്യക്കാര്‍ ഉണ്ടായിരുന്നത്.

അതേസമയം ഓഹരിവിപണികളില്‍ കോള്‍ ഇന്ത്യയുടെ ഓഹരിവില വെള്ളിയാഴ്ച നാലു ശതമാനത്തോളം ഇടിഞ്ഞു. വരും ദിവസങ്ങളിലും കുടുതല്‍ വില തകര്‍ച്ച ഉണ്ടാകുമെന്ന വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :