ഗള്‍ഫ് മേഖലകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടും: സ്പൈസ് ജെറ്റ്

  സ്പൈസ് ജെറ്റ് , വിമാന സര്‍വ്വിസ് , ഗള്‍ഫ് മേഖല
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (10:53 IST)
കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന തീരുമാനങ്ങളുമായി സ്പൈസ് ജെറ്റ്. കൊച്ചിയില്‍ നിന്നു രാജ്യാന്തര സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് സ്പൈസ് ജെറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി അധികൃതരുമായി സ്പൈസ് ജെറ്റ് ചര്‍ച്ച നടത്തി.

ഗള്‍ഫ് മേഖലകളായ ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. സ്പൈസ് ജെറ്റിനു കൊച്ചിയില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സഞ്ജീവ് കപൂര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :