കിലോമീറ്ററിന് വെറും ഒരുരൂപയ്ക്ക് ആകാശ യാത്ര...! വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (15:25 IST)
വടക്കന്‍ മേഖലയില്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ ഓഫറുമായി പ്രമുഖ വിമാനക്കമ്പനിയായ ഏയര്‍ ഏഷ്യ രംഗത്ത്. ബംഗളൂരു, ഗോവ, ഗോഹട്ടി എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് കിലോമീറ്ററിന് വെറും ഒരു രൂപ എന്ന നിരക്കില്‍ സര്‍വീസ് നടത്തും എന്നാണ് എയര്‍ ഏഷ്യ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് 21 മുതല്‍ അടുത്ത വര്‍ഷം മേയ് 31 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ അനുവദിക്കുക. 26നു മുന്‍പു ടിക്കറ്റ് ബുക്ക് ചെയ്യണം. എന്നാല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

ഡല്‍ഹി- ഗോഹട്ടി റൂട്ടില്‍ 1500 രൂപയാണ് ഓഫര്‍ പ്രകാരം ടിക്കറ്റ് നിരക്ക്. ഡല്‍ഹി- ഗോവ, ഡല്‍ഹി- ബംഗളൂരു സെക്ടറിലും 1500 രൂപയാണ്. അടുത്ത മാസം 21 മുതല്‍ എയര്‍ ഏഷ്യ വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തും. ഇതിന്റെ ഭാഗമായി ഡല്‍ഹി
റീജ്യനല്‍ ഹബ്ബ് ആക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊച്ചി, ജയ്പുര്‍, ഛണ്ഡിഗഡ്, ഗോവ എന്നിവിടങ്ങളില്‍നിന്ന് എയര്‍ഏഷ്യ സര്‍വീസുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :