എയിംസ് വേണോ ഭൂമി വേണം: കേന്ദ്രം

എയിംസ്,കേന്ദ്ര സര്‍ക്കാര്‍,കേരളം
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (17:21 IST)
ഉന്നത നിലവാരമുള്ള ചികിത്സയ്ക്കൊപ്പം ആരോഗ്യ രംഗത്തെ സമഗ്ര പഠനത്തിനും വഴിയൊരുക്കുന്ന എയിംസ് മാതൃകയിലുള്ള ആശുപത്രി സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളമടക്കം 11 സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.


ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ആശുപത്രിക്കും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 250 ഏക്കര്‍ ഭൂമി സൗജന്യമായി ലഭ്യമാക്കാനാഅണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്നമാകുമെന്ന വിവരമാണ് ഡോ ഹര്‍ഷവര്‍ധന് ല്‍ഭിഹ്ച്ചിരിക്കുന്ന വിവരം.

ഭൂമി കണ്ടെത്തുന്നതില്‍ പരാജയ്പ്പെടുകയാണെങ്കില്‍ ആദ്യഘട്ട പട്ടികയില്‍ നിന്ന് കേരളം തഴയപ്പെടും. എയിംസ് യാഥാര്‍ഥ്യമായാല്‍ മെഡിസിന്‍,​ നഴ്സിംഗ് മേഖലകളില്‍ ഉന്നത നിലവാരമുള്ള പഠന കേന്ദ്രങ്ങളും ആശുപത്രിയുടെ ഭാഗമായി ഒരുക്കും.

ന്യൂഡല്‍ഹി,​ റായ്‌പൂര്‍,​ ഭോപ്പാല്‍,​ ഋഷികേശ്,​ ഭുവനേശ്വര്‍,​ ജോധ്പൂര്‍,​ പാറ്റ്ന എന്നിവിടങ്ങളിലാണ് നിലവില്‍ എയിംസ് പ്രവര്‍ത്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :