ഹിന്ദി ഭാഷ: തീരുമാനം പുനഃപരിശോധിക്കണമെന്ന് ജയലളിത

ന്യൂഡല്‍ഹി| Last Modified വെള്ളി, 20 ജൂണ്‍ 2014 (13:25 IST)
സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. ഭരണഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ പറയുന്നു.

ഭാഷാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍ എന്നും ജയലളിത കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ സൈറ്റുകളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.

ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ ഹിന്ദിക്ക് പ്രാമുഖ്യം നല്‍കണം എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. നേരത്തേ, കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഡിഎംകെ നേതാവ് കരുണാനിധി രംഗത്തുവന്നിരുന്നു. ഹിന്ദിക്ക് പ്രചാരം നല്‍കുന്നതിനു പകരം പ്രധാനമന്ത്രി വികസനത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു കരുണാനിധിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :