കുട്ടിക്കടത്ത്: മനുഷ്യക്കടത്തല്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു

മനുഷ്യക്കടത്ത് , ന്യൂഡൽഹി , ശ്രീലേഖ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 20 ജൂണ്‍ 2014 (17:11 IST)
കേരളത്തിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്താണെന്ന് പറയാൻ കഴിയില്ലെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഈ വിഷയത്തെ മനുഷ്യക്കടത്തിന്റെ ഗണത്തില്‍പ്പെടുത്താനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് കേരളത്തെ പ്രതിനിധീകരിച്ച എഡിജിപി ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ പറഞ്ഞു.

കുട്ടികളെ എത്തിച്ച സംഭവത്തിൽ ഇപ്പോള്‍ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ വിധി വന്നശേഷം മാത്രമെ ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കാനാവൂ എന്നും ശ്രീലേഖ വ്യക്തമാക്കി.

കേരളത്തിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്താണെന്ന നിലപാടിലായിരുന്നു
ജാർഖണ്ഡ് സർക്കാർ. അതിനാല്‍
സിബിഐ അന്വേഷണത്തോട്
തങ്ങള്‍ക്ക് താല്‍പ്പര്യമാണെന്നും ജാർഖണ്ഡ് സർക്കാർ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :