അമല പോളിനും ഫഹദിനും പിന്നാലെ മറ്റൊരു നടനും! രണ്ടും കൽപ്പിച്ച് സർക്കാർ

ബുധന്‍, 24 ജനുവരി 2018 (09:11 IST)

ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമാ താരവും നിരീക്ഷണത്തിൽ. കന്നഡ സിനിമയിലെ യുവതാരമായ ദര്‍ശനാണ് ഏറ്റവുമൊടുവില്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്.
 
ഇയാള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ദർശൻ തന്റെ ലംബോര്‍ഗിനി രജിസ്റ്റർ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലാണ്. ഇതിലൂടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും ആണ് കർണാടകയ്ക്ക് നഷ്ടമായിരിക്കുന്നത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ വൻ തുകയാണ് ദർശന് ലാഭം ആയിരിക്കുന്നത്.
 
നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തില്‍ കര്‍ണാടകവും നടപടി തുടങ്ങിയിരിക്കുകയാണ്. ദര്‍ശന്റെ കാര്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ...

news

ബലാത്സംഗത്തിനിരയായ പെൺ‌കുട്ടി രക്തം കൊണ്ട് മോദിക്കും യോഗിക്കും കത്തെഴുതി!

ബലാല്‍സംഗത്തിന് ഇരയായ പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ...

news

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ...

news

കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ ഇന്ന് വിധി, പ്രത്യേക സിബിഐ വിധി പറയും

കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ സിബിഐ ഇന്ന് വിധി പറയും. ബിഹാർ ...

Widgets Magazine