ഒരുപാട് പേർ അവളെ വിഷമിപ്പിച്ചു, വിവാഹ സമയത്ത് ഫ്രീ ആയി ചിരിക്കാൻ പോലും ഭാവനയ്ക്ക് കഴിഞ്ഞില്ല: വൈറലാകുന്ന വാക്കുകൾ

ചൊവ്വ, 23 ജനുവരി 2018 (14:46 IST)

നടി ഭാവനയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ചാ വിഷയം. 
വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ ഭാവനയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. അത്രമേൽ സുന്ദരിയായിരുന്നു ഭാവനയെന്ന് വേണം പറയാൻ. 
 
ആ സൗന്ദര്യത്തിന് കാരണമായത് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും, ഭാവനയുടെ ആഭരണങ്ങളും വസ്ത്രവുമാണ്. ലേബൽ എം ഒരുക്കിയ വസ്ത്രങ്ങളും ടെമ്പിൾ ഡിസൈനിലുള്ള ആഭരണങ്ങളും മേക്കപ്പും എല്ലാം ചേർന്നപ്പോൾ വിവാഹദിനത്തിൽ അതിസുന്ദരിയായി. 
 
എന്നാൽ, ഭാവനയെ അണിയിച്ചൊരുക്കിയ രഞ്ജുവിന് പറയാനുള്ളത് മറ്റൊന്നാണ്. ഭാവനയെ കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഒരേസമയം വിഷമവും ബഹുമാനവും തോന്നാറുണ്ടെന്ന് രഞ്ജു പറയുന്നു. ജീവിതത്തിൽ ഒരുപാട് വിഷമങ്ങളിലൂടെ കടന്ന് പോയ പെൺകുട്ടിയാണ് ഭാവനയെന്ന് രഞ്ജു പറയുന്നു.  
 
'വിവാഹസമയത്ത് പോലും പലരും അവളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും വിഷമിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ മേക്കപ്പ് സമയത്ത് പോലും കളിയും ചിരിയും പാട്ടുമൊക്കെയായി ഇരിക്കുന്ന ആളാണ് ഭാവന. എന്നാൽ വിവാഹം അടുത്ത സമയങ്ങളിൽ അവൾക്ക് ഫ്രീയായി ചിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല' - രഞ്ജു പറയുന്നു.
 
ദീപിക പദുക്കോണിന്റെ പദ്മാത് ആയിരുന്നു ഭാവനയെ ഒരുക്കുമ്പോൾ തന്റെ മനസ്സിൽ വന്ന മുഖമെന്ന് രഞ്ജു പറയുന്നു. മാതൃഭൂമി ഡോട്. കോമിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്രാവ് കടിക്കുന്നതല്ല, തേങ്ങ വീഴുന്നതാണ് അപകടം; വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ?

ഒരു വര്‍ഷം 150 പേരെ തേങ്ങ കൊല്ലുന്നുണ്ടെന്ന് അറിയുമോ? സത്യം അതാണ്. പല പഠനങ്ങളുടെയും ...

news

അമിതമായ തോതില്‍ മായം; സംസ്ഥാനത്ത് നാല് പ്രമുഖ കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

മായം കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് പ്രമുഖ കമ്പനികളുടെ ...

news

മൂന്ന് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; അവിഹിത പ്രണയം സിനിമയെ തോൽപ്പിക്കുന്നത്

മൂന്ന് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയേയും കാമുകനേയും പൊലീസ് ...

news

'പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?'; സുപ്രിം കോടതിക്കെതിരെ വിമർശനവുമായി അശോകൻ

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച സുപ്രീം കോടതിക്കെതിരെ കടുത്ത ...

Widgets Magazine