ബലാത്സംഗ കേസിലെ പ്രതികളെ ‘കോണ്‍സ്റ്റബിള്‍ പരീക്ഷ‘ എഴുതുന്നതിനിടെ പിടികൂടി

Last Updated: തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (16:23 IST)
മുസാഫര്‍നഗര്‍ കലാപത്തിനിടെ നടന്ന ബലാത്സഗ കേസുകളിലെ
പ്രതികളെ
കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതുന്നതിനിടെ പൊലീസ് പിടികൂടി.
ഗൗരവും(22), നീലുവുമാണ്(23) പിടിയിലായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപത്തിനിടെ നടന്ന രണ്ടു വ്യത്യസ്ഥ ബലാത്സഗ കേസുകളില്‍ പ്രതിയാണ് ഇവര്‍.

ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന ഫുഗാന സ്വദേശികളായ ഇവരെപ്പറ്റി പൊലീസ് രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഗൗരവിനും നീലുവിനും എതിരെ ഓരോ ബലാത്സഗകേസും ഗൗരവിനെതിരെ ഒരു കൊലപാതക കേസുമാണുള്ളത്.പ്രതികളെ മുസാഫര്‍ നഗറിലേക്ക് മറ്റിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :