പ്രതിപക്ഷത്തെ ഭയമില്ല; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കില്ല

കെഎം മാണി , ബാർ കോഴ , ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രി , നിയമസഭ സമ്മേളനം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (11:14 IST)
ആരോപണത്തിൽ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് നിരന്തരമായി നിയമസഭ തടസപ്പെടുന്നുണ്ടെങ്കിലും നിയമസഭ
സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് സർക്കാർ തീരുമാനം. നിയമസഭയ്ക്കുള്ളിൽ പ്രതിഷേധം ഉണ്ടെങ്കിലും നേരത്തെ തീരുമാനിച്ചതു പോലെ തന്നെ ഈ മാസം 18വരെ സമ്മേളനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

ബാർ കോഴ ആരോപണത്തിൽ പതിവിന് വിപരീതമായി സഭ ഇന്ന് അര മണിക്കൂര്‍ കൊണ്ട് പിരിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിമാർ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. സഭാനടപടികൾ തടസപ്പെടുത്തുന്ന നടപടി പ്രതിപക്ഷം തുടരുകയാണെങ്കിലും സമ്മേളനം വെട്ടിച്ചുരുക്കുന്നത് കീഴടങ്ങലാവുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ഇതേവികാരം തന്നെയാണ് മന്ത്രിമാരും യോഗത്തിൽ പങ്കുവച്ചത്. സമ്മേളനം വെട്ടിച്ചുരുക്കിയാല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം ശരിയാകുന്ന തരത്തിലാകുമെന്നാണ് പൊതുവെയുള്ള ആരോപണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :