മുഖ്യമന്ത്രിയും ചെന്നിത്തലയും പിന്തുണച്ചു; തല്‍ക്കാലത്തേക്ക് മാണിയടങ്ങി

കെഎം മാണി , ബാര്‍ കോഴ കേസ് , കോരളാ കോണ്‍ഗ്രസ് , സിഎഫ് തോമസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (15:37 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണി രാജിവെക്കേണ്ട ആവശ്യം ഇല്ലെന്ന് കോരളാ കോണ്‍ഗ്രസ് (എം). യുഡിഎഫില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണയുമായി രംഗത്ത് എത്തിയതോടെയാണ് മാണി ഗ്രൂപ്പ് തല്‍ക്കാലത്തേക്ക് അടങ്ങിയത്.

അതെസമയം ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചയുണ്ടെന്ന നിഗമനത്തില്‍ കേരളാ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ സിഎഫ് തോമസ് അറിയിച്ചു. ആരോപണങ്ങള്‍ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടപോലെ ലഭിച്ചില്ലെന്ന പരാതിയില്ലെന്ന വാര്‍ത്ത തെറ്റാണെന്നും.

മാണിക്കെതിരെയുള്ള ആരോപണത്തില്‍ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മറ്റ് കക്ഷികളും ഒറ്റക്കെട്ടായി നേരിടുമെന്നും സിഎഫ് തോമസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി ആരോപണത്തെ നേരിടും. ആരോപണത്തില്‍ പാര്‍ട്ടി കമ്മീഷന്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :