aparna|
Last Modified ശനി, 10 ഫെബ്രുവരി 2018 (08:04 IST)
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അഡ്മിറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ബിഗ് ബിയുടെ ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുംബൈയില്‍നടന്ന, പുതിയ സിനിമയുടെ ടീസര്റിലീസ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് വീട്ടിലെത്തിയപ്പോഴാണ് ശരീരവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.