ഡല്‍ഹി|
vishnu|
Last Updated:
ശനി, 7 ഡിസംബര്‍ 2019 (12:18 IST)
ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലത്തില്‍ ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തൊടെ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം പുറത്തുവന്ന ആറ് എക്സിറ്റ് പോള്‍ സര്‍വ്വേകളിലും ആം ആദ്മിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
എഎപിക്ക് 31 മുതല്‍ 39 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ടൈംസ് നൌ - സീ വോട്ടര്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു. ബിജെപിക്ക് 27 മുതല്‍ 35 സീറ്റുകള്‍ വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് പരമാവധി നാലു സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും ഈ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. എഎപി 42 ശതമാനം വോട്ടു നേടുമെന്നു പറയുന്ന ടൈംസ് നൌ-സീ വോട്ടര്‍ സര്‍വെ ബിജെപിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസിന് 11 ശതമാനം വോട്ടും പ്രവചിക്കുന്നു.
ഇന്ത്യ ടുഡേ-സിസേറോ എക്സിറ്റ്പോള്‍ ഫലപ്രകാരം എഎപി 35 മുതല്‍ 43 സീറ്റുകള്‍ വരെ നേടും. ബിജെപി 27-35 സീറ്റുകള്‍ നേടുമെന്നു പറയുന്ന എക്സിറ്റ്പോള്‍ കോണ്‍ഗ്രസിന് പരമാവധി പ്രവചിക്കുന്നത് 5 സീറ്റുകള്‍ മാത്രമാണ്. മറ്റുള്ളവര്‍ 2 സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.
ആക്സിസ് എക്സിറ്റ്പോള്‍ ഫലമനുസരിച്ച് ആംആദ്മി പാര്‍ട്ടി ബഹുദൂരം മുന്നിലാണ്. എഎപിക്ക് 53 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ബിജെപിക്ക് 17സീറ്റ് കിട്ടുമെന്ന് പറയുന്ന എക്സിറ്റിപോള്‍ കോണ്‍ഗ്രസ് വെറും രണ്ട് സീറ്റിലൊതുങ്ങുമെന്നും പറയുന്നു.
എബിപി-നീല്‍സന്‍ എക്സിറ്റ്പോള്‍ ഫലവും എഎപിയുടെ വിജയം പ്രവചിക്കുന്നു. 39 സീറ്റാണ് എഎപിക്ക് പ്രവചിക്കുന്നത്. ബിജെപിക്ക് 28ഉം കോണ്‍ഗ്രസിന് മൂന്നു സീറ്റുകളുമാണ് ഇവരുടെ പ്രവചനം. അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. മൂന്നുമണി വരെയുള്ള സര്‍വ്വേയിലെ ഫലമാണ് വന്നതെന്നും അതിനു ശേഷമാണ് പോളിംഗ് കൂടിയതെന്നും ബിജെപി പ്രതികരിച്ചത്.