ഡല്‍ഹിയില്‍ ബിജെപി തന്നെ ഭരിക്കും: മോഡി

മോഡി, ഡല്‍ഹി, ബിജെപി
ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (20:11 IST)
ഡല്‍ഹിയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ മോഡി പങ്കെടുക്കുന്ന അവസാന തിരഞ്ഞെടുപ്പ് റാലിയാണിത്. ശനിയാഴ്ചയാണ് 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്.

'1984-ലെ കലാപത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് പുനഃരന്വേഷണം നടത്തി ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി നേടിക്കൊടുക്കേണ്ടെ മോഡി ചോദിച്ചു. നാം അങ്ങനെ ചെയ്യുമ്പോള്‍ എതിരാളികള്‍ പറയുന്നു അത് തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടിയാണെന്ന്. പെട്രോളിനും ഡീസലിനും വില കുറയ്ക്കുമ്പോഴും അവര്‍ പറയുന്നു രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന്-മോഡി പറഞ്ഞു.

ഡല്‍ഹിയില്‍ സുസ്ഥിര ഭരണം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണ ബി ജെ പിക്ക് നല്‍കണം. ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ടാണ് ഇന്ന് ലോകരാജ്യങ്ങള്‍ ഇന്ത്യയെ അനുമോദിക്കുന്നത്. വികസനത്തിന്റെ രാഷ്ട്രീയത്തിലാണ് ബി ജെ പി വിശ്വസിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാകണം. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടവും മരുന്നും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയെ ഒരു ലോകോത്തര നഗരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പറഞ്ഞ മോഡി ഒരു നിമിഷം പോലും ഇക്കാര്യത്തില്‍ പാഴാക്കിക്കളയില്ലെന്നും പ്രഖ്യാപിച്ചു. ഞാന്‍ വന്നിരിക്കുന്നത് ഡല്‍ഹിയുടെ മുഖം തന്നെ മാറ്റാനാണ്. അതിന് നിങ്ങളുടെ അനുഗ്രഹം തേടിയാണ്. നിങ്ങളെ സേവിക്കാന്‍ എന്നെ അനുവദിക്കുക മോഡി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :