ബി ജെ പിക്കെതിരെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിക്കുന്നു

Sumeesh| Last Modified ശനി, 2 ജൂണ്‍ 2018 (15:56 IST)
ഡൽഹി: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിക്കാനൊരുങ്ങുന്നു. ഇരു പാർട്ടികളും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ് നേതാക്കളായ അജയ് മാക്കാനും ജയറാം രമേഷും ആം ആ‍ദ്മി പർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ സീറ്റൂകളുടെ എണ്ണത്തിൽ ധാരണായായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആം ആദ്മിക്ക് അഞ്ച് സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും എന്നതാണ് ആം ആത്മി പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധന. എന്നാൽ മൂന്ന് സീറ്റുകളെങ്കിലും വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കോൺഗ്രസിനെതിരെ പ്രചരണം നടത്തി അധികാരത്തിൽ വന്ന കെജ്രിവാൾ കഴിഞ്ഞ ദിവസം മുൻ പ്രധാന മന്ത്രി മൻ‌മോഹൻ സിംഗിനെ പുകഴ്ത്തി രംഗത്ത് വന്നത് പുതിയ സംഖ്യ നീക്കത്തിന്റെ ആദ്യ ഘട്ടമായാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :