പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

പിണറായിയെ കണ്ട കേ‍ജ്‌രിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി; വിവരങ്ങള്‍ പുറത്തുവിടാതെ എഎപി

  Arvind kejriwal , kamal haasan , tamil nadu , pinarayi vijyan , AAp , ആം ആദ്മി , എഎപി , അരവിന്ദ് കേ‍ജ്‌രിവാൾ , കമല്‍ഹസന്‍ , പിണറായി വിജയന്‍
ചെന്നൈ| jibin| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (16:43 IST)
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സുചന നല്‍കിയ കമൽഹാസനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേ‍ജ്‌രിവാൾ കൂടിക്കാഴ്ച നടത്തി.

ഇന്ന് ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ കേജ്‍രിവാളിനെ കമല്‍ഹസന്റെ മകൾ അക്ഷരയാണ് സ്വീകരിച്ചത്. മൂന്ന് എഎപി നേതാക്കളും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.

കമലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായി. കൂടിക്കാഴ്‌ച മിനിറ്റുകളോളം നീണ്ടു നിന്നു.
ചർച്ചയുടെ വിശദാംശങ്ങളെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കാന്‍ കമലും കേജ്‌രിവാളും തയ്യാറായില്ല. തുടർ ചർച്ചകൾക്കായി കമലിനെ ഡൽഹിയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, കേജ്‍രിവാളിനെ കമൽ സ്വീകരിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങൾ ആം ആദ്മി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍‌ഹാസനും കേജ്‍രിവാളും ചര്‍ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :