ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​കൊ​ന്നു

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ അ​ടി​ച്ചു​കൊ​ന്നു

  kolkata , police , arrest , kill , police , students , ദേ​ബാ​ശി​ഷ് ഭൗ​മി​ക് , സഹപാഠികള്‍ കൊ​ല​പ്പെ​ടു​ത്തി , ഒമ്പതാം ക്ലാസുകാരന്‍
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (13:00 IST)
150 രൂ​പ​യു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ കൊ​ല​പ്പെ​ടു​ത്തി.
പ​ശ്ചി​മബം​ഗാ​ളി​ലെ നാ​ഡി​യ ജി​ല്ല​യിലെ കൃഷ്‌ണാനഗര്‍ സ്‌കൂളിലെ വി​ദ്യാ​ർ​ഥി ദേ​ബാ​ശി​ഷ് ഭൗ​മി​ക് (14) ആ​ണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രമാണ് സംഭവമുണ്ടായത്. ദേ​ബാ​ശി​ഷ് പ്ര​തി​ക​ൾ​ക്ക് 150 രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോടെ വഴക്കുണ്ടാകുകയും സഹപാഠികള്‍ ദേ​ബാ​ശി​ഷിനെ മ​ദ്യ​ക്കു​പ്പി​ ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തി. അടിയേറ്റ് നിലത്തു വീണതോടെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

കൊലയ്‌ക്ക് ശേഷം മൃതദേഹം മറവ് ചെയ്‌ത ശേഷം വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങി. ക​ളി​ക്കാ​നാ​യി​ പുറത്തു പോയ ദേ​ബാഷിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് സഹപാടികളാണെന്ന് വ്യക്തമായി. ഇ​തേ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :