ഗുണ്ടാപ്പക; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അഞ്ചംഗ സംഘം ഓടിച്ചിട്ടു വെട്ടിക്കൊന്നു

 murder , police , arrest , death , kill , hospital , പൊലീസ് , ആശുപത്രി , അറസ്‌റ്റ് , വെട്ടിക്കൊന്നു , യുവാവ് , ഹുണ്ടാപ്പക
കായംകുളം| Last Updated: ഞായര്‍, 12 ഫെബ്രുവരി 2017 (14:54 IST)
കുപ്രസിദ്ധ ക്രിമിനലായ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. കായംകുളം കണ്ടല്ലൂര്‍ തെക്ക് ശരവണഭവനില്‍ സുമേഷിനെയാണ് (30) അഞ്ചംഗ സംഘത്തിന്‍റെ വെട്ടേറ്റ് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കണ്ടല്ലൂര്‍ കളരിക്കല്‍ കവലയിലായിരുന്നു സംഭവം നടന്നത്. അഞ്ചംഗ സംഘം ഇന്നോവ കാറിലെത്തി സുമേഷിനെ അടുത്തുള്ള വയലില്‍ വച്ച് ഓടിച്ചിട്ടു വെട്ടി വീഴ്ത്തുകയായിരുന്നു. കാലുകളും കൈകളും വേട്ടേറ്റ് അറ്റ നിലയില്‍ സുമേഷിനെ കായം‍കുളത്തെ ആസുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കായംകുളത്ത് അച്ഛനെയും മകനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കായം‍കുളം, കരീലക്കുളങ്ങര, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളും വധശ്രമകേസുകളും നിലവിലുണ്ട്. കൊലപാതക ശ്രമക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :