സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം: 16 മരണം

ശ്രീനഗര്‍| Last Updated: വെള്ളി, 5 ഡിസം‌ബര്‍ 2014 (14:31 IST)
ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍
ഏഴ്
സൈനികരും
മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍
ആറ് തീവ്രവാദികളും കൊല്ലപ്പെട്ടു.

ഉറി സെക്ടറിലെ സൈനിക ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. ഏകദേശം നാലു പേര്‍ അടങ്ങുന്ന തീവ്രവാദി സംഘം സൈനിക പോസ്റ്റിനു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബര്‍ എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ എത്താനിരിക്കെയാണ് തീവ്രവാദികളുടെ ആക്രമണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :