സാര്‍ക്ക് ഉച്ചകോടി നടക്കുമ്പോഴും അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണം: 9 മരണം

 സാര്‍ക്ക് ഉച്ചകോടി , തീവ്രവാദി ആക്രമണം , അതിര്‍ത്തി , ജമ്മു കശ്മീര്‍
ജമ്മു| jibin| Last Updated: വ്യാഴം, 27 നവം‌ബര്‍ 2014 (16:21 IST)
സൌത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ സമാധാനം മുന്‍നിര്‍ത്തി സാര്‍ക്ക് ഉച്ചകോടി നടക്കുന്ന സമയത്തും അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണം. ജമ്മു കശ്മീരിലെ അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. മൂന്ന് പ്രദേശവാസികളും മൂന്ന് ഇന്ത്യന്‍ സൈനികരും മൂന്ന് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ജമ്മു കശ്മീരിലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട്
തീവ്രവാദികള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് സൈനിക ബങ്കറിലും, ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ആധൂനിക തരത്തിലുള്ള തോക്കുകള്‍ ഉപയോഗിച്ചായിരുന്നു വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ തീവ്രവാദികള്‍ പിന്മാറുകയായിരുന്നു. സംഭവസ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.

അതേ സമയം, ഇന്ന് രാവിലെ പൂഞ്ചിലെ ബാലകോട് സെക്ടറില്‍ പഞ്ച്നി നല്ലയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇത് സൈന്യം തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കും മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായി. അതും സൈന്യം തടഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :