26/11: തനിക്കു പങ്കില്ലെന്ന് കസബ്

മുംബൈ| WEBDUNIA|
PTI
അജ്‌മല്‍ കസബ് മുംബൈ ഭീകരാക്രമണത്തിലെ തന്‍റെ പങ്ക് കോടതിയില്‍ വീണ്ടും നിഷേധിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കസബ് വീണ്ടും പറഞ്ഞത്.

ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ നിന്നുള്ള ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് താന്‍ അല്ലെന്നും തന്‍റെ കൈയ്യില്‍ ആയുധങ്ങളൊന്നും ഇല്ലായിരുന്നു എന്നുമാണ് കസബ് കോടതിയില്‍ പറഞ്ഞത്. കസബ് മെഷീന്‍‌ഗണ്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോകളാണ് കോടതിയില്‍ ഹാജരാക്കിയത്.

ക്രിസ്മസ് അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് കസബിന്‍റെ വിചാരണ കോടതി വീണ്ടും ആരംഭിച്ചത്. ‘താന്‍ നിരപരാധിയാണെ’ന്നാണ് വിചാരണയില്‍ നേരത്തെയും കസബ് പറഞ്ഞിട്ടുള്ളത്. അതില്‍ കൂടുതലൊന്നും ചൊവ്വാഴ്ചയും വ്യക്തമാക്കാന്‍ കസബ് തയ്യാറായില്ല.

2008 നവംബര്‍ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക തീവ്രവാദിയാണ് അജ്‌മല്‍ കസബ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :