വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ബം​ഗ​ളു​രു, ഞായര്‍, 12 നവം‌ബര്‍ 2017 (12:22 IST)

  Free Condom Store , Condom , AIDS Healthcare foundation , എ​യി​ഡ്സ് , ഗര്‍ഭനിരോധന ഉറ , കോണ്ടം , ഫ്രീ ​കോ​ണ്ടം സ്റ്റോ​ർ

ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി കൂട്ടിയത് 10 ലക്ഷം കോണ്ടങ്ങൾ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സുമായി ചേർന്ന് എ​യി​ഡ്സ് ഹെ​ൽ​ത്ത് കെ​യ​ർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈനായി വിൽപന തുടങ്ങിയതും റെക്കോര്‍ഡ് വില്‍പ്പന നടന്നതും.

ഏ​പ്രി​ൽ 28നാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച​ത്. എന്നാൽ വിൽപന തുടങ്ങി ദിവസങ്ങൾക്കകം അഭൂതപൂർവമായ പ്രതികരമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്.

രണ്ടു മാസത്തോളം സമയംകൊണ്ട് 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടതില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്. 4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. ന​വം​ബ​ർ മാ​സ​ത്തോ​ടെ 20 ല​ക്ഷ​മാ​യി ഓ​ർ​ഡ​ർ ഉ​യ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഡി​സം​ബ​ർവ​രെ ന​ൽ​കു​ന്ന​തി​നാ​യി 10 ല​ക്ഷം ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളാ​ണു സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ഇ​ത് ജൂ​ലൈ​യോ​ടെ ഓ​ർ​ഡ​ർ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഡ​ൽ​ഹി, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഓ​ർ​ഡ​റി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ...

news

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ ...

news

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ ...

news

തോമസ് ചാണ്ടിയുടെ രാജി: നിബന്ധനകള്‍ വെച്ച് എന്‍സിപി, നിലപാട് കടുപ്പിച്ച് സിപിഐ - നിര്‍ണായക ഇടത് യോഗം ഇന്ന്

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ...

Widgets Magazine