യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

മുംബൈ, ഞായര്‍, 12 നവം‌ബര്‍ 2017 (11:26 IST)

 Mumbai Traffic , Police , car , breastfeeding her child , police , യുവതി , ട്രാഫിക്ക് പൊലീസ് , കോണ്‍സ്റ്റബിൾ , ശശാങ്ക് റാണ , കുഞ്ഞിനെ മുലയൂട്ടവെ , വാഹനം കെട്ടിവലിച്ചു
അനുബന്ധ വാര്‍ത്തകള്‍


ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്.

വെള്ളിയാഴ്ച മുംബൈ മലാഡിലെ എസ് വി റോഡിലാണ് സംഭവം. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വഴിയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിഷയം എല്ലാവരും അറിഞ്ഞത്.  

കാറിന്‍റെ പിൻസീറ്റിലിരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. ഇതിനിടെ നോ പാർക്കിംഗ് പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി പൊലീസ് കാര്‍ കെട്ടിവലിച്ചു. തന്റെ കുഞ്ഞിന് സുഖമില്ലെന്ന് യുവതി വിളിച്ചുപറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്‍ ഗൗനിക്കാതെ വാഹനം നീക്കാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്.

യുവതിയുടെ നിലവിളി കേട്ട് വിഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജിയുണ്ടാകുമോ ?; ധിക്കാരപരമായ മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എതിരായിട്ടും കൈയേറ്റ വിഷയത്തില്‍ ധിക്കാരപരമായ ...

news

തോമസ് ചാണ്ടിയുടെ രാജി: നിബന്ധനകള്‍ വെച്ച് എന്‍സിപി, നിലപാട് കടുപ്പിച്ച് സിപിഐ - നിര്‍ണായക ഇടത് യോഗം ഇന്ന്

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ഇന്നുചേരും. ...

news

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞു നിര്‍ത്തി എബിവിപിക്കാര്‍ അധിക്ഷേപിച്ചു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എബിവിപി പ്രവര്‍ത്തകരുടെ അധിക്ഷേപം. തിരുവനന്തപുരം എംഎല്‍എ ...

Widgets Magazine