ന്യൂഡൽഹി|
സജിത്ത്|
Last Modified ഞായര്‍, 29 ജനുവരി 2017 (13:18 IST)
കനത്ത മൂടല്‍മഞ്ഞിനെതുടർന്ന് ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ മുപ്പതു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാൾ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആദ്യം അപകടത്തില്‍ പെട്ട വാഹനം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാതെ വന്നതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണമായത്
ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ജയ്പുരിനു സമീപം കണോട്ടയിലാണ് അപകടമുണ്ടായത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലയിടത്തും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.