‘ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും അമേരിക്കയിലെ സാമ്പത്തിക വിദഗ്ദര്‍ക്ക് നല്ല ധാരണയുണ്ട് ’: അരുണ്‍ ജെയ്റ്റ്ലി

ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്ക് നല്ല മതിപ്പാണെന്ന് അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (14:40 IST)
ഇന്ത്യയെക്കുറിച്ച് അമേരിക്കയ്ക്ക് നല്ല മതിപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും അമേരിക്കയിലെ സാമ്പത്തിക വിദഗ്ദര്‍ക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യുഎസ് സന്ദര്‍ശനത്തിനിടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ഈ പരാമശം ഉണ്ടായത്. അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് എന്നിവയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായി യുഎസില്‍ എത്തിയതായിരുന്നു ജെയ്റ്റ്‌ലി. കഴിഞ്ഞ നാല് ദിവസമായി താന്‍ വിവിധ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും അഭിമുഖീകരിക്കുകയും അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതില്‍ നിന്നെല്ലാം ഇന്ത്യയെ കുറിച്ച് അവര്‍ക്ക് നല്ല മതിപ്പാണെന്നാണ് എനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും അമേരിക്കയിലെ സാമ്പത്തിക വിദഗ്ദര്‍ക്ക് നല്ല ധാരണയുണ്ടെന്നും അതിനോടെല്ലാം മികച്ച പ്രതികരണമാണ് അവര്‍ നടത്തിയതെന്നുമായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :