മുഖ്യമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍

പഠിക്കാന്‍ പുസ്തകവും യൂണിഫോമും നല്‍കി വിജ്ഞാനവെളിച്ചം പകര്‍ന്ന ഈ നാടിനും മുഖ്യമന്ത്രിക്കും നന്ദി; മുഖ്യമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍

പെരുമ്പാവൂര്‍| AISWARYA| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (12:21 IST)
പഠനസൗകര്യം ഒരുക്കിയ കേരള മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലമുറി നിര്‍മല യുപി സ്‌കൂളിലെ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍. സ്‌കൂളിലെ മൂന്ന്, നാലു ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിളാണ് മന്ത്രിമാര്‍ക്ക് കത്ത് അയച്ചുകൊണ്ട് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

‘പഠിക്കാന്‍ പുസ്തകവും സൗജന്യ യൂണിഫോമും ഉച്ചഭക്ഷണവും യാത്രചെലവും നല്‍കി വിജ്ഞാനവെളിച്ചം പകര്‍ന്ന ഈ നാടിനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളെ ഇരുവരെയും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്’ എന്നാണ് കുട്ടികളുടെ കത്തില്‍ പറയുന്നത്. പഠനപ്രക്രിയ എളുപ്പമാക്കാന്‍ പല വിദ്യാലയങ്ങളിലും ഇതരഭാഷാ അദ്ധ്യാപകരേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രതിമാസം 7000 രൂപ ഓണറേറിയം നല്‍കിയാണ് എസ്എസ്എ ഇവര്‍ക്കായി എഡ്യുക്കേഷണല്‍ വളണ്ടിയര്‍മാരെ നിയമിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :