മൂന്നാം ട്വന്റി-20: പരമ്പര നേടാനിറങ്ങുന്ന ടീം ഇന്ത്യക്ക് തിരിച്ചടിയായി അശുഭവാര്‍ത്ത !

ഹൈദരാബാദ്, വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:32 IST)

India vs Australia ,  India ,  Australia , T-20 ,  Rain ,   മഴ , ഇന്ത്യ , ഓസ്ട്രേലിയ , ട്വന്റി-20

ഓസീസിനെതിരെ നടക്കുന്ന മൂന്നാം മത്സരം ജയിച്ച് ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാന്‍ ഇറങ്ങുന്ന ടീം ഇന്ത്യക്ക് അശുഭവാര്‍ത്ത. മൂന്നാം മത്സരം നടക്കുന്ന ഹൈദരാബാദില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മത്സരം നടക്കുന്ന വെള്ളിയാഴ്ചയും വില്ലനാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
കഴിഞ്ഞ ഒരാഴ്ചയോളമായി ഹൈദരാബാദില്‍ നിത്യേന മഴ പെയ്യുന്നുണ്ട്. ഈ മഴ പിച്ചിന്റെ സ്വഭാവത്തെയും ബാധിച്ചേക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്യൂറേറ്റര്‍ വൈ എല്‍ ചന്ദ്രശേഖര്‍ അറിയിച്ചത്. പൊതുവെ നടക്കുന്ന മത്സരങ്ങളിലെല്ലാം വലിയ സ്കോറുകള്‍ പിറക്കാറുള്ള ഉപ്പല്‍ സ്റ്റേഡിയത്തില്‍ പിച്ച് ഇന്ന് ആരെ തുണച്ചേക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. 
 
ബാറ്റിംഗ് പിച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുവാഹത്തിയിലായിരുന്നു ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. ഹൈദരാബാദില്‍ ഒരാഴ്ചയായി പെയ്യുന്ന മഴ ഔട്ട് ഫീല്‍ഡിനെയും കര്യമായി ബാധിച്ചിട്ടുണ്ട്. മഴ തടസപ്പെടുത്തിയ പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഓസീസ് പരമ്പര ഒപ്പമാക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘അടുത്തലക്ഷ്യം നിന്റെ തല’; ഓസ്‌ട്രേലിയന്‍ താരത്തിനുനേരെ കൊലവിളി

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് ...

news

‘കോഹ്‌ലിയോട് ഞാന്‍ സംസാരിച്ചു, ഭുവനേശും ബുംറയും കൊള്ളം’; നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഹോം ഗ്രൗണ്ടില്‍ അവസാനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ ...

news

‘ഇത് തികച്ചും അപമാനകരം’; ഓസീസ് ക്രിക്കറ്റ് ടീമിന് പിന്തുണയുമായി മിതാലി രാജ്

ഓസീസ് ക്രിക്കറ്റ് ടീം ബസിന് നേരെയുണ്ടായ അക്രമണം അപമാനകരമായ സംഭവമെന്ന് ഇന്ത്യന്‍ വനിതാ ...

news

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന വെളിപ്പെടുത്തലുമായി ഉസ്മാന്‍ ക്വാജ രംഗത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീയ വേര്‍തിരിവ് രൂക്ഷമാണെന്ന് ടീമിലെ ആദ്യ മുസ്ലിം ...

Widgets Magazine