Widgets Magazine Widgets Magazine

സര്‍പ്രൈസിനായി കണ്ണടച്ചു നില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു; അക്ഷരം പ്രതി അനുസരിച്ച പ്രിയതമയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു

ന്യൂഡല്‍ഹി, ഞായര്‍, 18 ജൂണ്‍ 2017 (10:57 IST)

Widgets Magazine
Delhi, Murder, Police, Arrest, ന്യൂഡല്‍ഹി, കൊലപാതകം, ഡല്‍ഹി, മരണം, പൊലീസ്

ഒരു സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍‍, സ്‌നേഹമയിയായ ഏതൊരു ഭാര്യയും മനസ്സില്‍ കാണുന്നത് ഒരു നെക്‌ലേസോ അല്ലെങ്കില്‍ ഒരു കമ്മലോ പോലുള്ള എന്തെങ്കിലും ഒരു സ്‌നേഹോപഹാരം തരാനായിരിക്കുമെന്നാണ്. എന്നാല്‍ ക്രൂരതയുടെ നേര്‍സാക്ഷ്യമായ ആ ഭര്‍ത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന തന്റെ പ്രിയതമയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയാണ് ചെയ്തത്. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്.  
 
24 കാരനായ മനോജ് കുമാറാണ് തന്റെ ഭാര്യ കോമളിനെ കൊലപെടുത്തിയത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധം ഉണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കാര്യത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കോമളത്തെ തര്‍ക്കം പരിഹരിക്കുന്നതിനായി സമ്മാനവുമായി വരാം എന്ന് പറഞ്ഞാണ് പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപെട്ടത്. 
 
തുടര്‍ന്നായിരുന്നു സമ്മാനത്തിനായി കണ്ണടച്ചു നിന്ന കോമളത്തെ ഇയാള്‍ പുറകില്‍ നിന്നും വയര്‍ കഴുത്തില്‍ മുറുക്കി കൊലപെടുത്തിയത്. കൊലനടത്തിയ ശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കൊലപാതക വിവരം പറയുന്നത്. ഇക്കാര്യം യാദൃശ്ചികമായി കേട്ട പൊലീസുകാരനാണ് മനോജിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ക്ക് പറയാന്‍ കഴിയാത്തത് മൃതദേഹം കണ്ടെടുക്കുന്നത് വൈകിപ്പിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാട്ടുതീ: പത്തൊന്‍പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

കാട്ടുതീ പടര്‍ന്നുപിടിച്ച് പത്തൊന്‍പത് മരണം. മധ്യ പോർച്ചഗലിലെ പെട്രോഗോ ​ഗ്രാൻഡെ ...

news

യുദ്ധക്കപ്പലപകടം: കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്

ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് എന്ന ...

news

പകർച്ചപ്പനി: ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും പൂർണ പരാജയം - രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ ...

Widgets Magazine Widgets Magazine