ഏതു പദവിയില്‍ റിപ്പോർട്ടു ചെയ്യണം ?; വ്യക്തത തേടി സർക്കാരിന് ഡിജിപി ജേക്കബ് തോമസിന്റെ കത്ത്

വ്യക്തത തേടി സർക്കാരിന് ഡിജിപി ജേക്കബ് തോമസിന്റെ കത്ത്

  Jacob thomas , DGP , police , Pnarayi vijyan , cpm , പിണറായി വിജയന്‍ , ജേക്കബ് തോമസ് , ചീഫ് സെക്രട്ടറി , വിജിലന്‍സ് , പിണറായി
തിരുവനന്തപുരം| jibin| Last Modified ശനി, 17 ജൂണ്‍ 2017 (16:11 IST)
അവധിയുടെ കാലാവധി കഴിഞ്ഞതോടെ പദവിയിൽ വ്യക്തതതേടി സർക്കാരിന് ഡിജിപി ജേക്കബ് തോമസിന്റെ കത്ത്. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്.

അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയച്ചിട്ടില്ല. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ഏതു പദവിയിലാണ് റിപ്പോർട്ടു ചെയ്യേണ്ടതെന്നും കത്തിലൂടെ ജേക്കബ് തോമസ് ചോദിക്കുന്നുണ്ട്.

തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജേക്കബ് തോമസ് അധികൃതര്‍ക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു ജേക്കബ് തോമസ് ഏപ്രിൽ ഒന്നിനു നിർബന്ധിത അവധിയിൽ പ്രവേശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :