ശശികലയ്ക്ക് കര്‍ശന ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

ബംഗലൂരു, വെള്ളി, 6 ഒക്‌ടോബര്‍ 2017 (13:31 IST)

Widgets Magazine

സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചത്‍.
 
പതിനഞ്ചുദിവസത്തെ പരോള്‍ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് ഇപ്പോള്‍ പരോൾ അനുവദിച്ചത്. 
 
കേസില്‍ ഫെബ്രുവരി 15ന് ശശികല ജയിലിലായതിനു ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി. ശശികല ഉടൻ പുറത്തെത്തുമെന്നാണ് വിവരം. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആകാശയാത്ര ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? വിഷമിക്കേണ്ട, കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ് !

ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്‌സ്. ദീപാവലി ...

news

ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്; അവരെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ല: കോടിയേരി ബാലകൃഷ്ണന്‍

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഐമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐഎം ...

news

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് വ്യോമസേനയുടെ ...

Widgets Magazine