ചിന്നമ്മ ജയിലില്‍ തന്നെ; ശശികലയുടെ പ​രോ​ൾ അ​പേ​ക്ഷ ബെംഗളൂരൂ ജയിൽ അധികൃതർ തള്ളി

ശ​ശി​ക​ലയുടെ പ​രോ​ൾ അ​പേ​ക്ഷ ത​ള്ളി

ബം​ഗ​ളു​രു| സജിത്ത്| Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (19:51 IST)
അനധികൃത സ്വത്തുകേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ പരോൾ അപേക്ഷ തള്ളി. ബെംഗളൂരൂ ജയിൽ അധികൃതരാണ് ശശികലയുടെ അപേക്ഷ തള്ളിയത്. ക​ര​ൾ​രോ​ഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​നെ പ​രി​ച​രി​ക്കു​ന്ന​തിനായാണ് 15 ദി​വ​സ​ത്തെ പ​രോ​ളിന് ശ​ശി​ക​ല അ​പേക്ഷ നല്‍കിയത്.

അ​പേ​ക്ഷ​യി​ൽ വേ​ണ്ട​ത്ര വി​വ​ര​ങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക​ർ​ണാ​ട​ക ജ​യി​ൽ വ​കു​പ്പ് സൂ​പ്ര​ണ്ട​ന്‍റ് സോ​മ​ശേ​ഖ​ർ അപേക്ഷ തള്ളിയത്. മാത്രമല്ല കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും സ​ത്യ​വാ​ങ്ങ് മൂ​ല​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാനും ശ​ശി​ക​ലയ്ക്ക് നി​ർ​ദേശം നല്‍കിയിട്ടുണ്ട്.


അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ക്കേ​സി​ൽ അ​ഴി​ക്കു​ള്ളി​ലാ​യ ശ​ശി​ക​ല​യെ ബം​ഗ​ളു​രൂ​വി​ലെ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​ണു പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ന​ട​രാ​ജന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാണ് പുറത്തുവരുന്ന സൂ​ച​ന. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​കാ​നി​രി​ക്കു​ക​യാ​ണു ന​ട​രാ​ജ​ൻ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :