Widgets Magazine Widgets Magazine

വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി, തിങ്കള്‍, 17 ജൂലൈ 2017 (22:25 IST)

Widgets Magazine
Venkaiyya Naidu, Vice President, Narendra Modi, Ramnath Kovind, Gopalkrishna Gandhi, Meerakumar, വെങ്കയ്യ നായിഡു, ഉപരാഷ്ട്രപതി, നരേന്ദ്ര മോദി, കോവിന്ദ്, ഗോപാൽ കൃഷ്ണ ഗാന്ധി, മീരാകുമാർ

കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിൽ നഗരവികസന മന്ത്രിയായ വെങ്കയ്യ നായിഡു രാജ്യസഭാംഗമാണ്. ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. 
 
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. വെങ്കയ്യയെ സ്ഥാനാർത്ഥിയാക്കിക്കൊണ്ടുള്ള തീരുമാനത്തെ എൻ ഡി എ സഖ്യകക്ഷികൾ സ്വാഗതം ചെയ്തതായി അമിത് ഷാ അറിയിച്ചു.
 
അടുത്തമാസം അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 787 എംപിമാർ വോട്ട് രേഖപ്പെടുത്തും. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്.
 
ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 426 വോട്ടാണുള്ളത്. മറ്റ് പാർട്ടികളിൽ നിന്നുള്ള വോട്ടുകൾ കൂടി കണക്കുകൂട്ടുമ്പോൾ വെങ്കയ്യ നായിഡു 527 വോട്ട് സ്വന്തമാക്കി ഉപരാഷ്ട്രപതിയാകുമെന്നാണ് എൻ ഡി എയുടെ നിഗമനം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൈയില്‍ നയാ പൈസയില്ല; ദിലീപിന് ജയിലിലേക്ക് മണിയോര്‍ഡര്‍ - പണം ലഭിച്ചത് ജയിലിലെ അവസ്ഥ അനുജനോട് പറഞ്ഞപ്പോള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

സുനിയെ അറിയുമോ എന്ന ചോദ്യത്തിന് മുകേഷ് നല്‍കിയത് കിടിലന്‍ മറുപടി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി ...

news

വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ...

Widgets Magazine Widgets Magazine