വീണ്ടും തിരിച്ചടി; ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി

കൊച്ചി, തിങ്കള്‍, 17 ജൂലൈ 2017 (14:10 IST)

Widgets Magazine

ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. 

അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ട്. എന്നാല്‍ അതിനു ശ്രമിക്കാതെയാണ് ദിലീപ് ഹൈക്കോടതിയെ നേരിട്ടു സമീപിച്ചത്.
 
തനിക്കെതിരെ ഒരു തെളിവുകളുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം വെറും അടിസ്ഥാനരഹിതമാണ്. തന്റെ അറസ്റ്റ് പോലും സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ‌ പറയുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പൊലീസ് കരുതുന്ന അപ്പുണ്ണി അറസ്റ്റിലാവുന്നതിനുമുമ്പ് ജാമ്യം നേടണമെന്നു ദിലീപിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. ...

news

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷി - മഞ്ജു വാര്യര്‍ !

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

news

താന്‍ അമ്മയായി എന്ന വാര്‍ത്ത: ഞെട്ടി തരിച്ച് രഞ്ജിനി !

മലയാളത്തിന്റെ പ്രിയതാരം രഞ്ജിനി ഹരിദാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത് ...

news

‘ദിലീപ് ക്രിമിനല്‍‘ ; പറയുന്നത് ആരെന്ന് കേട്ടാല്‍ ഞെട്ടും!

യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ ഗൂഗിള്‍ ...

Widgets Magazine