ആക്രമണത്തിന് ഇരയായ നടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; തമിഴ് മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മിഷൻ

നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങൾക്കെതിരെ വനിതാ കമ്മിഷൻ

dileep arrest,  kerala women commission,  reshmi r nair,  attack,  bhavana,  facebook,  narendra modi, ദിലീപ്,	അറസ്റ്റ്,	രശ്മി ആര്‍ നായര്‍,	ഭാവന,	ആക്രമണം,	ഫേസ്ബുക്ക്,	വിമര്‍ശനം,	നരേന്ദ്ര മോദി,  വനിതാ കമ്മീഷന്‍
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 17 ജൂലൈ 2017 (17:39 IST)
തമിഴ് മാധ്യങ്ങൾക്കെതിരെ കേരള വനിതാ കമ്മിഷന്‍ രംഗത്ത്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിനാ‍ണ് മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പബ്ലിക് റിലേഷൻസ് വകുപ്പിനും തമിഴ്നാട് വനിതാ കമ്മിഷനും കേരളാ വനിതാ കമ്മിഷൻ കത്തയച്ചിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായപ്പോളാണ് ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും സഹിതം ചില തമിഴ് മാധ്യമങ്ങൾ ഒന്നാം പേജിൽ തന്നെ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചത്.

നേരത്തെ, നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ പറഞ്ഞതിന് നടൻ അജു വർഗീസിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് അത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :