മുംബൈ|
rahul balan|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (13:29 IST)
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വരള്‍ച്ചബാധിത പ്രദേശങ്ങളിലെത്തി സെല്‍ഫിയെടുത്ത മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ എന്ന പേരില്‍ സ്ഥലത്തെത്തിയ മന്ത്രി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാരാഷ്രയിലെ ബി ജെ പി-ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമവികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ.
പങ്കജയുടെ മണ്ഡലമായ ലത്തൂര്‍ സ്റ്റേഷനിലെ ജലട്രെയിനും, സിയ ഗ്രാമത്തിലെ മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. അതേസമയം, അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി പകരം വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു.
നേരത്തെ വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപ്പാഡ് ഒരുക്കുന്നതിനായി മന്ത്രി ഏക്‌നാഥ് പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് നേരത്തേ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.