മുംബൈയിലെ ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മുംബൈക്ക് സമീപം ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം

മുംബൈ, തീ, അപകടം mumbai, fire, accident
മുംബൈ| സജിത്ത്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (10:48 IST)
മുംബൈക്ക് സമീപം ഭിവന്‍ഡിയില്‍ വന്‍ തീപിടിത്തം. ഭിവന്‍ഡിയിലുള്ള ഫ്ലാറ്റിലും വസ്ത്ര നിര്‍മാണ ശാലയിലുമാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ 150ല്‍ പരം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

നാല് നിലകളുള്ള ഈ കെട്ടിടത്തില്‍ ഇന്ന് രാവിലെ 08.45നാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും നാലുപേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ആളപായമുള്ളതായി വിവരം ലഭ്യമായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :