മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം; ജനക്കൂട്ടം മുസ്ലിം ബാലന്റെ വിരലുകള്‍ അറുത്തെടുത്തു

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളില്‍ മുസ്ലിം ബാലന്റെ വിരലുകള്‍ അറുത്തു

ബംഗാള്‍| സജിത്ത്| Last Updated: വ്യാഴം, 8 ജൂണ്‍ 2017 (09:36 IST)
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിം ബാലനെ നഗ്നനാക്കിയ ശേഷം ക്രൂരമായി
മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ മിഡ്‌നാപ്പൂരിലെ പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത അരങ്ങേറിയത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവായ ജയന്ത മൈതി എന്ന വ്യക്തിയാണ് ആക്രമണത്തിന് മുന്‍കൈ എടുത്തത്. സംഭവത്തിനു ശേഷം ബാലനെ കാണാതായി.

എസ്‌കെ റഫീക് എന്നയാളുടെ പതിനൊന്നു വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മൂന്ന് മുതലാണ് ബാലനെ കാണാതായത്. കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഗൗരംഗ്പൂര്‍ സ്‌പോര്‍ട്സ് അതോറിറ്റി ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു എന്നിവരും മറ്റുള്ളവരും ഇസ്മയിലിനെ പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ചത്.

ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അതിക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിനിരയാക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് ബാലനെ കാണാതായത്. അതേസമയം ആ ബാലന്‍ മൊബൈല്‍ ഫോണ്‍ മോഷിച്ചിട്ടില്ലെന്നും അവിടുത്തുകാര്‍ പറഞ്ഞു. ബാലനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :